കോട്ടയം: ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വേണമെന്നതാണെന്ന് കോണ്‍ഗ്രസ് നിലപാടെന്ന് ചീഫ്വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു.
ധനമന്ത്രി കെഎം മാണിക്കും പി ജെ ജോസഫിനും ഇതേ നിലപാടാണെന്നും ജോര്‍ജ് വ്യക്തമാക്കി. യു.ഡി.എഫിന്റെ അടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച കാര്യം ഉന്നയിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് മദ്യനയമെന്നും അതില്‍ കോടതി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കമാണ് മദ്യനയം ഇത്രയും വിഷമകരമായ അവസ്ഥയിലേക്ക് പോകാന്‍ കാരണമായതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: