ഗോരഖ്പൂര്‍: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണിവേഗം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്.മഹന്ത് വൈദ്യനാഥിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു രാമക്ഷേത്രം നിര്‍മ്മാണം പൂര്ത്തിയാക്കുകയെന്നുള്ളത്.ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോരഖ് ക്ഷേത്രത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും അദ്ദേഹം മുന്‍ നിരയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യാ മഹാരാജ്യത്തിന്റെ തീരാ നഷ്ടമാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ എന്നും ഓര്‍ക്കണമെന്നും രാജ്നാഥ് സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തമനായ സന്യാസി വര്യനും സാമൂഹികവും മതപരവുമായ കാര്യങ്ങളില്‍ മഹന്ത് വൈദ്യനാഥെന്ന് ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി.
ബിജെപി നേതാവും അയോദ്ധ്യയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രചാരകനുമായിരുന്ന മഹന്ത് വൈദ്യനാഥ് വെള്ളിയാഴ്ച രാത്രിയിലാണ് അന്തരിച്ചത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മഠാധിപതിയും ഹിന്ദു മഹാസഭയുടെ പ്രമുഖ നേതാവും മുന്‍ ലോക്സഭാംഗവുമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: