തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിനിമ താരങ്ങളെത്തി. സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നില്പ് സമരത്തിന് പിന്തുണയുമായാണ് സംവിധായകന് ആഷിക് അബു, ശ്രീനാഥ് ഭാസി, മൈഥിലി, സ്രിന്ധ അഷാബ്, പേള്‍ മാനി തുടങ്ങിയവരെത്തിയത്. മറ്റുള്ളവരേക്കാള്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്നത് ആദിവാസികളാണ് ഇവരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയതുകൊണ്ടാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നതെന്ന് സംവിധായകന് ആഷിക് അബു പറഞ്ഞു. വരും ദിവസങ്ങളില്‍ പിന്തുണയുമായി കൂടുതല്‍ പേര് എത്തുമെന്നും ആഷിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: