ഉശനാ ഭാര്‍ഗ്ഗവഃ കാവ്യഃ കവിഃ ശുക്രോളസുരഗുരുഃ
സൂര്യപുത്രോ ശനിര്മന്ദഃ സര്വഭക്ഷീ ശനൈശ്ചരഃ
716: ഉശനസ്ഃ ശുക്രമഹര്‍ഷി, ശുക്രഗ്രഹം അസുരന്മാരുടെ ശ്രേയസ്സിനെ ഇഷ്ടപ്പെടുന്നവന് എന്ന് ഈ പദത്തെ വ്യാഖ്യാനിച്ചുകാണുന്നു.
717: ഭാര്‍ഗ്ഗവഃ ഭൃഗുവിന്റെ പുത്രന്. ശുക്രന് ഭൃഗുമഹര്‍ഷിയുടെ പുത്രനാണെന്നും പൗത്രനാണെന്നും അഭിപ്രായമുണ്ട്.
718: കാവ്യഃ കവിയുടെ പുത്രന്. ഭൃഗുമഹര്‍ഷിയുടെ പുത്രനായ കവിയുടെ മകനായതുകൊണ്ട് കാവ്യന്‍ എന്നു ശുക്രനു പേര്. കവിയും ഭൃഗുവും ഒരാള്‍തന്നെയാണെന്നും അഭിപ്രായമുണ്ട്.
719: കവിഃ ഭൃഗുമഹര്‍ഷിയുടെ പുത്രനായ കവി തന്നെയാണു ശുക്രന് എന്ന് ഒരുപക്ഷം.
കവി എന്ന പദത്തിനു കാവ്യം നിര്മ്മിക്കുന്നവനെന്നും വര്ണ്ണിക്കുന്നവനെന്നും ക്രാന്തദര്ശിയെന്നും അര്‍ത്ഥമുണ്ട്. ഈ പ്രപഞ്ചമെന്ന മഹാകാവ്യം രചിച്ച ഗുരുവായൂരപ്പനെക്കാള്‍ ശ്രേഷ്ഠനും ക്രാന്തദര്‍ശിയുമായ മറ്റേതു കവിയാണുള്ളത്.
720: ശുക്രഃ ശുക്രന്. അസുരഗുരുവും നവഗ്രഹങ്ങളില്‍ ഒന്നുമായ ശുക്രന് ഈ പേരുണ്ടായത് പ്രകാശിക്കുന്നവനായതുകൊണ്ടും ജ്വലിക്കുന്നവനായതുകൊണ്ടും ശുക്ലവര്ണ്ണമുള്ളതുകൊണ്ടും ദേവന്മാര്ക്കു ദുഃഖമുണ്ടാക്കുന്നവനായതുകൊണ്ടുമാണെന്നു പൗരാണിക മതം.
721: അസുരഗുരുഃ അസുരന്മാരുടെ ഗുരു (718, 717, 718, 719, 720, 721 നാമങ്ങള്‍ ഗുരുവായൂരപ്പനെ വെള്ളി എന്ന ഗ്രഹത്തിന്റെ രൂപത്തില്‍ സ്തുതിക്കുന്നു)
722: സൂര്യപുത്രഃ സൂര്യന്റെ പുത്രന്. സൂര്യദേവന് ഛായാദേവിയില്‍ ജനിച്ച ഒരു പുത്രനാണ് ശനി.
723: ശനിഃ ശനി എന്ന ഗ്രഹം പതുക്കെ സഞ്ചരിക്കുന്നവന് എന്നര്‍ത്ഥമുള്ള ശനൈശ്ചരന് എന്ന നാമത്തിന്റെ ചുരുങ്ങിയ രൂപമാണു ശനി എന്ന് ചില ആചാര്യന്മാര് അഭിപ്രായപ്പെടുന്നു. ശനി ഗ്രഹത്തിന് ഒരു രാശികടക്കാന് രണ്ടരക്കൊല്ലം വേണം.
724: മന്ദഃ മന്ദന്‍. പതുക്കെ സഞ്ചരിക്കുന്നവന് എന്നുതന്നെയാണര്‍ത്ഥം. മറ്റു ഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ശനി മന്ദഗതിയാണല്ലോ.
725: സര്വഭക്ഷീഃ എല്ലാത്തിനെയും ഭക്ഷിക്കുന്നവന്. ശനി ദശയില്‍ ജാതകന് എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെടുമെന്നതിനാല്‍ എല്ലാത്തിനെയും ഭക്ഷിക്കുന്നവന് എന്ന് ആലങ്കാരികപ്രയോഗം.
ഗുരുവായൂരപ്പന് സൃഷ്ടിയുടെയും രക്ഷയുടെയും സംഹാരത്തിന്റെയും കര്‍ത്താവാണല്ലോ. എല്ലാത്തിനെയും പ്രളയകാലത്തു സംഹരിക്കുന്നവനാകയാല് സര്വഭക്ഷി എന്നു നാമം ഭഗവാനു ചേരും.
726: ശൈനശ്ചരഃ പതുക്കെപ്പതുക്കെ ചരിക്കുന്നവന്. 722, 723, 724, 725, 726 നാമങ്ങള്‍ ഗുരുവായൂരപ്പനെ ശനിഗ്രഹത്തിന്റെ രൂപത്തില്‍ സ്തുതിക്കുന്നു.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: