കടല്‍

Sunday 14 September 2014 9:20 pm IST

ശുഭാനന്ദ ദര്‍ശനം കടല്‍ക്കര നിന്നുകൊണ്ട് കടലു കണ്ടിട്ട് ഇതിനു അതിരില്ല, തിരമാലകള്‍ എന്തുയരത്തില്‍, ഇതില്‍ എന്തു ജലമുണ്ട്, ഏതെല്ലാം തരത്തിലുള്ള ജീവികളുടെ അധിവാസസ്ഥാനമാണിവിടം, രത്‌നാകരമല്ലേ എന്നൊക്കെ ചിന്തിച്ചാല്‍ കടലിനെപ്പറ്റി എന്തറിയും? ഇതുപോലെ ആനന്ദസ്വരൂപന്റെ അടുത്തുവരുന്ന ചിലര്‍ ആനന്ദമനുഭവമാകുന്നതായി ഭാവിക്കുന്നു. ഒരു കുഞ്ഞിനു പാല്‍ കൊടുക്കുന്ന അമ്മയ്ക്ക് അതിനു നിറഞ്ഞോ എന്നറിയാന്‍ കഴിയും. അതുപോലെ ആനന്ദമനുഭവസ്ഥതയിലെത്തുന്ന ശിഷ്യനെ ഗുരുവിനറിയാം. ഗുരുവിന്റെ ചിന്തയും ബന്ധവുമൊക്കെ കേട്ടു പഠിച്ച ശിഷ്യന്‍ തത്ത്വം പറഞ്ഞാല്‍ ഗുരുവാകയില്ല. വാഹനത്തിന്റെ ശബ്ദം കേട്ടാല്‍ മാത്രം അതിന്റെ വേഗതയറിയുകയില്ല. -സമ്പാ: അഡ്വ. പി.കെ. വിജയപ്രസാദ്്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.