സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ ലഭ്യമാക്കണം: യുവമോര്‍ച്ച

Tuesday 4 October 2011 12:00 am IST

കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ ലഭ്യമാക്കണമെന്ന്‌ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്‌.ഷൈജു ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡിഎംഒ ഓഫീസ്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷൈജു. ജില്ലയിലെ പഭാഗങ്ങളിലും മഞ്ഞപ്പിത്തവും എലിപ്പനിയും മൂലം നിരവധി ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക്‌ ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ല. ഇത്‌ സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍വേണ്ടിയാണെന്ന്‌ അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്‌, യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി പി.എസ്‌.സ്വരാജ്‌ ജില്ല സെക്രട്ടറിമാരായ പി.എച്ച്‌.ശൈലേഷ്‌ കുമാര്‍, അജേഷ്‌ ചേരാനെല്ലൂര്‍, അഡ്വ.അനീഷ്‌ മുരളീധന്‍, മനോജ്‌ ഇഞ്ചൂര്‍, അനൂപ്‌ ശിവന്‍, കെ.കെ.രാജേഷ്‌, സുധി തുരുത്തേല്‍, ശ്രീകാന്ത്‌, മുകേഷ്‌, ടി.സി.മഹേഷ്‌, അഡ്വ.അനീഷ്ജെയ്സന്‍, സി.ജി.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.