വിദ്യാര്‍ത്ഥികള്‍ക്ക്‌ മൊബെയിലില്‍ അശ്ലീല രംഗങ്ങള്‍ പകര്‍ത്തി നല്‍കുന്ന ആളെ ഷാഡോ പോലീസ്‌ പിടികൂടി

Tuesday 4 October 2011 12:03 am IST

കൊച്ചി: നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉള്‍പ്പെടെ അശ്ലീല രംഗങ്ങള്‍ പകര്‍ത്തി നല്‍കിയിരുന്ന ആളെ രണ്ടായിരത്തോളം വ്യാജ സിഡികളുമായി പിടികൂടി. തൃശൂര്‍ കയ്പമംഗലം നാലകത്ത്‌ വീട്ടില്‍ ലത്തീഫിന്റെ സലീമി (32)നെയാണ്‌ പോലീസ്‌ പിടികൂടിയത്‌. മെമ്മറി കാര്‍ഡില്‍ 1 ജിബിക്ക്‌ 100 രൂപ നിരക്കിലാണ്‌ ഇയാള്‍ പണം ഈടാക്കിയിരുന്നത്‌. ഹൈക്കോടതി ജംഗ്ഷനില്‍ രണ്ട്‌ കടകള്‍ക്ക്‌ മുമ്പില്‍ കൗണ്ടറുകള്‍ ദിവസവാടകക്ക്‌ എടുത്താണ്‌ സീഡി വില്‍പ്പന നടത്തിയിരുന്നത്‌. ഒര്‍ജിനല്‍ സീഡിയുടെ കവറില്‍ വില്‍പ്പനക്ക്‌ ആവശ്യമായ വ്യാജ സിഡികള്‍ നിറച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ ഗോപാലകൃഷ്ണ പിള്ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ അസി.കമ്മീഷണര്‍ എം.എന്‍.രമേശിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ മാരായ മുഹമ്മദ്‌ നിസ്സാര്‍, സുരേഷ്ബാബു, സെന്‍ട്രല്‍ എസ്‌ഐ അനന്തലാലും ഷാഡോ സി.പി.ഒമാരായ പ്രദീപ്കുമാര്‍, വിലാസന്‍, റെജി, നിഷാന്ത്‌, റഹിം, ജാബിന്‍ എന്നിവരും ചേര്‍ന്നാണ്‌ ഇയാളെ പിടികൂടിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.