ന്യൂദല്‍ഹി: കണ്ണൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ വധിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് സിപിഎം.
സിബിഐ അന്വേഷണത്തെ ഔദ്യോഗികമായി എതിര്‍ക്കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടിയില്‍ ഇതു സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു.
മനോജിനെ വധിച്ച കേസ് സി.ബി.ഐയ്ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരോക്ഷമായി അംഗീകിരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഞായറാഴ്ച രംഗത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
കേസന്വേഷണത്തെ എതിര്‍ത്താല്‍ പാര്‍ട്ടിയുടെ പങ്ക് വെളിപ്പെടുമെന്നതാണ് ഇത്തരത്തില്‍ ഒരു നീക്കത്തിന്റെ പിന്നിലെ ഉദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: