തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനിരോധനം ടൂറിസത്തെ ബാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ഇത്തരം വാദങ്ങള്‍ തെറ്റാണെന്നും പ്രസ്താവനകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നെന്നും സുധീരന് വ്യക്തമാക്കി.
വിദേശികള്‍ മദ്യം കാണാത്തവരല്ലെന്നും ബാര്‍ പൂട്ടാനുള്ള തീരുമാനം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്നും സുധീരന് പറഞ്ഞു.
ശ്രീനാരായണധര്‍മം പാലിക്കാന്‍ കടപ്പെട്ടവര്‍ ഇതിനോടു നീതി പുലര്‍ത്തുന്നില്ലെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: