ന്യൂദല്‍ഹി: ഇന്ത്യ -ചൈനാ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം. ലഡാക്കിലെ ചുമുര്‍ പ്രദേശത്തായാണ് ചൈനീസ് സൈനികര്‍ ആക്രമണം അഴിച്ചുവിട്ടത് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു സമീപമെത്തിയ മുന്നുറോളം സൈനികര്‍ നൂറോളം വരുന്ന ഇന്ത്യന്‍ സൈനികരെ വളഞ്ഞ് ആക്രമിക്കാനൊരുങ്ങിയതായാണ് റിപ്പോര്‍ട്ട്. അതേസമയം ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ല.
ശനിയാഴ്ച ലഡാക്കിലെ ഡെംചോക്ക് മേഖലയില്‍ മുപ്പതോളം ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തികടന്ന് 500 മീറ്റര്‍ ഉള്ളിലേക്ക് കടന്നിരുന്നു. അവര്‍ ഇവിടങ്ങളില്‍ ടെന്റ് സ്ഥാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: