കോഴിക്കോട്: കതിരൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ വധിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം ശ്രമം നടത്തുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സിബിഐ അന്വേഷണം വരുന്നതിന് മുമ്പ് നിലവിലെ അന്വേഷണം അവസാനിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം, സമാധാനം, വികസനം എന്ന പേരില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ബിജെപി ഈ മാസം ക്യാമ്പയിന് നടത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: