സോമാലിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: മരണം 79 ആയി

Tuesday 4 October 2011 11:13 am IST

മോഗാദീഷു: മധ്യ സോമാലിയയില്‍ ഇസ്ലാമിസ്റ്റ്‌ ഭീകരരും സൂഫി സംഘടനയായ അഹ്‌ ലു സുന്നാ വല്‍ജാമ തുടരുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 79 ആയി. കഴിഞ്ഞ ദിവസമാണ്‌ ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്‌. ദുസാമരബ്‌ മേഖലയിലെ വല്‍ജാമ സംഘത്തിന്റെ ആസ്ഥാനത്ത്‌ ഇസ്ലാമിസ്റ്റ്‌ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടതാണ്‌ ഏറ്റുമുട്ടലിന്‌ കാരണമായത്‌.
ആക്രമണത്തില്‍ 50 വല്‍ജാമ പ്രവര്‍ത്തകരും 29 ഇസ്ലാമിസ്റ്റ്‌ ഭീകരരും കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. ദുസാമരബ്‌ മേഖലയില്‍ ആധിപത്യം നേടിയ ഇസ്ലാമിസ്റ്റ്‌ ഭീകരര്‍ 15 ഓളം ആയുധപ്പുരകള്‍ കൊള്ളയടിക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഏറ്റുമുട്ടലില്‍ തകര്‍ന്നു.