പാക്കിസ്ഥാനില്‍ എട്ട്‌ ഭീകരരെ സൈന്യം വധിച്ചു

Tuesday 4 October 2011 11:14 am IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ വടക്കു പാടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ എട്ട്‌ ഭീകരര്‍ കൊല്ലപ്പെട്ടു. പാക്‌-അഫ്ഗാന്‍ അതിര്‍ത്തിയായ ഓര്‍ക്കസായി മേഖലയിലാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌. സൈന്യത്തിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. പാക്‌ താലിബാന്റെ സുരക്ഷിതകേന്ദ്രമാണ്‌ ഓര്‍ക്കസായി. അതേസമയം ആക്രമണത്തെ കുറിച്ച്‌ താലിബാന്‍ പ്രതികരിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.