കൊച്ചി: തിമിലയിലെ സുവര്‍ണതാരം ചോറ്റാനിക്കര നന്ദപ്പമാരാര്ക്ക് ഇന്ന് അറുപത്തിയൊന്ന്. ചോറ്റാനിക്കരയിലെ തിമിലനിരയിലെ പോരും പെരുമയും നിറഞ്ഞ നന്ദപ്പമാരാര്ക്ക് സഹപ്രവര്‍ത്തകരും സഹൃദയരും ഇന്ന് ആദരവ് നല്‍കും. ചോറ്റാനിക്കര എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ആരംഭിക്കുന്ന ചടങ്ങില്‍ വിവിധ ക്ഷേത്രകലകള്‍ അരങ്ങേറും.
ചോറ്റാനിക്കര ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് സുവര്‍ണ തിമില സമര്‍പ്പിക്കും. വിവിധ മേഖലകളിലെ പ്രശസ്തര്‍ പങ്കെടുക്കും. ചോറ്റാനിക്കര നാരായണമാരാര്‍, ജ്യേഷ്ഠന് വിജയന് മാരാര്‍ എന്നീ പ്രശസ്തര്‍ക്കൊപ്പം വളര്‍ന്ന നന്ദപ്പന്, തിമിലയിലും ചെണ്ടയിലും ഒരുപോലെ പ്രഗല്ഭനാണ്. തൃശൂര്‍പൂരം മുതല്‍ നിരവധി പൂരങ്ങളില്‍ ഇദ്ദേഹം നേതൃനിരയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: