കൊടുങ്ങല്ലൂര്‍: മതിലകത്ത് ശോഭയാത്രക്ക് നേരെ സിപിഎം ആക്രമം. കുട്ടികളടക്കുമുള്ള നൂറുകണക്കിന് പേര് പങ്കെടുത്ത ശോഭയാത്ര അലങ്കോലപ്പെടുത്താനാണ് ശ്രമമുണ്ടായത്.
കളരി പറമ്പിനടുത്ത്വെച്ച്്് ശോഭായാത്രക്ക് മുന്നിലെത്തിയ ഒരു സംഘം കുട്ടികളെയും സ്ത്രീകളെയും ഭീഷണിപ്പെടുത്തുകയും അസഭ്യ വര്‍ഷം ചൊരിയുകയും ചെയ്തു. പുതിയായി ആഷിക്, ജംഷീര്‍, പറമ്പില്‍ അഖില്‍, കറുത്തവീട്ടില്‍ രാംവിലാസ്, മണ്ടത്ര അജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘമെത്തിയത്. സിപിഎം ക്രിമിനലുകളുടെ ഭിഷണിയില്‍ ഭയന്ന് വിറച്ച കുട്ടികള്‍ പലരും നിലവിളിച്ചു. ബാലഗോകുലം പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയില്‍ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും കൊടികളും സിപിഎം നശിപ്പിച്ചുവരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മതിലകം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: