അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Sunday 21 May 2017 7:02 am IST

കോട്ടയം: കോട്ടയം ചങ്ങനാശേരിയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചങ്ങനാശേരി കടമാന്‍ചിറ പുത്തന്‍പറമ്പില്‍ പരേതനായ സ്‌കറിയാച്ചന്റെ ഭാര്യ ഗ്രേസമ്മ (65), മകന്‍ സോണി (35) എന്നിവരെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഗ്രേസമ്മയുടെ മൃതദേഹം നിലത്തും സോണിയുടെ മൃതദേഹം വീടിനുള്ളില്‍ തൂങ്ങിയ നിലയിലുമാണ് .മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേങ്ങള്‍ കണ്ടത്. ചങ്ങനാശേരി സിഐ കെ.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.