സാരഥി പുരസ്‌കാര സമര്‍പ്പണവും മേലത്ത് സപ്തതി വിളംബരവും 18ന്

Sunday 21 May 2017 5:56 am IST

കാഞ്ഞങ്ങാട്: ബാലഗോകുലം - തപസ്യ സാരഥി പുരസ്‌കാര സമിതിയുടെ ആഭിമുഖ്യത്തിലുള്ള സാരഥി പുരസ്‌കാര സമര്‍പ്പണം സെപ്തംബര്‍ 18ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ 3 മണിക്ക് നടക്കും. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ മാതൃഭൂമി ലേഖകന്‍ പി.പി. ലിബീഷ് കുമാറിന് വാര്‍ത്താസാരഥി പുരസ്‌കാരം നല്‍കും. യുവകവികള്‍ക്കുള്ള കവിതാസാരഥി പുരസ്‌കാരം വിമല്‍ പ്രസാദിന് നല്‍കും. ചടങ്ങില്‍ പ്രശസ്ത കവി മേലത്ത് ചന്ദ്രശേഖരന്റെ സപ്തതി വിളംബരം കേന്ദ്രസര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ. ജയപ്രസാദ് നടത്തും. മികച്ച വിദ്യാലയങ്ങള്‍ക്കുള്ള ശ്രേഷ്ഠ വിദ്യാലയ സാരഥി പുരസ്‌കാരം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനും കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തിനും സമ്മാനിക്കും. ആദരപര്‍വം പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തനതു മുദ്ര പതിപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വങ്ങളായ ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്റര്‍ സുബൈദ നീലേശ്വരം, ഡോ. സുനില്‍ ചന്ദ്രന്‍ പി.വി., രാധാകൃഷ്ണന്‍ നരിക്കോട്, ഡോ. നാഗരത്‌ന ഹെബ്ബാര്‍, രവീന്ദ്രനാഥ് ചേലേരി, രാധാകൃഷ്ണന്‍ നരിക്കോട് എന്നിവരെ ആദരിക്കും. കെ.വി. ഗണേശന്‍ പൊന്നാടയണിക്കുകയും പി. ജനാര്‍ദ്ദനന്‍ മംഗളപത്രം സമര്‍പ്പിക്കുകയും ചെയ്യും. എ. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തും. പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പി. ദാമോദരപണിക്കര്‍, യു.പി. സന്തോഷ്, ടി.കെ. നാരായണന്‍, സി. യൂസഫ് ഹാജി, കെ.വി. ഗോവിന്ദന്‍, കെ.വി. ലക്ഷ്മണന്‍, ഓമന മുരളി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ദാമോദരന്‍ ആര്‍ക്കിടെക്റ്റ് അധ്യക്ഷത വഹിക്കുന്ന യോഗം സുധാകരന്‍ വി.ടി.യുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതവും കെ. രാധാകൃഷ്ണന്‍ നന്ദിയും പ്രകാശിപ്പിക്കും. ചടങ്ങില്‍ അമൃത പ്രബോധിനി പരീക്ഷയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ നന്ദകിശോര്‍ എസ്, അമൃതസന്ദീപനിയില്‍ ഒന്നാം സ്ഥാനം നേടിയ ജ്യോതിലക്ഷ്മി കെ.വി, ഭാരതി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ അപര്‍ണ പി.വി, വിവിധ പ്രസംഗ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ അപര്‍ണ ദിനേശ്, ചിത്രസാരഥി പുരസ്‌കാരം നേടിയ മധുരിമ എ.എസ്, മഹാഭാരത പ്രശ്‌നോത്തരി പ്രതിഭ ഹരിപ്രസാദ് നീലേശ്വരം എന്നീ വിദ്യാര്‍ത്ഥികളേയും അനുമോദിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.