കൊച്ചി: കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കിമാറ്റാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .
സംസ്ഥാനത്തെ എല്ലാവര്ക്കും ഇവിടെത്തന്നെ ഉന്നതവിദ്യാഭ്യാസം നേടുന്നതിനുളള അവസരം നല്‍കുന്നതോടൊപ്പം ഇതര രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ കൂടി ഇവിടേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ സെമിനാര്‍ സമുച്ചയ ത്തിന്റെയും സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ അദ്ധ്യക്ഷതയില്‍ വി.സി ഡോ. കെ. പൗലോസ് ജേക്കബ്, ബെന്നി ബഹന്നാന്എംഎല്എ, എംഎല്‍എ കൂടിയായ സിന്‍ഡിക്കേറ്റ് അംഗം ഹൈബി ഈഡന് ,സണ്ണി പി. ജോസ്. പ്രൊഫ. നെടുമുടി ഹരികുമാര്‍, ഡോ. കെ.എ. സക്കറിയ, ഡോ. എ. മുജീബ്, ഡോ.കെ.സാജന്, എസ്.എം.എസ് ഡയറക്ടര്‍, ഡോ.എം.ഭാസി, കെഎംഎ മുന്‍ പ്രസിഡന്റ് ദീപക് അശ്വാനി, കുസാറ്റ് രജിസ്ട്രാര്‍ ഡോ.എസ്. ഡേവിഡ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: