തിരുവനന്തപുരം: എയര്‍ ഹോസ്റ്റസിനോട് വിമാനത്തില്‍ വെച്ച് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് യാത്രക്കാരന് അറസ്റ്റില്‍.
തമിഴ്നാട് കന്യാകുമാരി സ്വദേശി സില്‍വ മൈക്കിളാണ്(40) അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ഖത്തര്‍ എയര്‍വെയ്സിന്റെ 506 വിമാനത്തിനുള്ളില്‍ വച്ചാണ് എയര്‍ഹോസ്റ്റസിനെ ഇയാള്‍ കടന്നു പിടിക്കുകയും അശ്ലീലം പറയുകയുമായിരിരുന്നു.
ഖത്തര്‍ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസ് ആയ ഇവര്‍ ഡ്യൂട്ടി കഴിഞ്ഞ് ഈ വിമാനത്തില്‍ തിരിച്ചു വരികയായിരുന്നു. യാത്രക്കാരന് കടന്നു പിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിനുള്ളില്‍ വച്ചു തന്നെ ഇവര്‍ ബഹളം വയ്ക്കുകയും തിരുവനന്തപുരത്ത് എത്തിയ ശേഷം വിമാനത്താവള അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: