ഛത്തീസ്ഗഡില്‍ ഏഴു മാവോയിസ്റ്റുകള്‍ കീഴടങ്ങി

Sunday 21 May 2017 5:36 am IST

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരയണ്‍പൂര്‍ ജില്ലയില്‍ ഒരു വനിതാ പ്രവര്‍ത്തക അടക്കം ഏഴു മാവോയിസ്റ്റുകള്‍ കീഴടങ്ങി. ഛത്തീസ്ഗഡില്‍ നിരവധി നക്‌സല്‍ ആക്രമണങ്ങള്‍ നടത്തിയതില്‍ പങ്കുള്ളവരാണ് ഇവരെന്ന് നാരായണ്‍പൂര്‍ പോലീസ് അറിയിച്ചു. കീഴടങ്ങിയ സുക്‌ലി വദ്ദേ എന്ന വനിതാ പ്രവര്‍ത്തക കിസ്‌കോഡ മേഖലയിലെ മാവോയിസ്റ്റുകളുടെ മെഡിക്കല്‍ സംഘത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉന്നത നക്‌സല്‍ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇവര്‍ക്ക്. ഇതോടെ കഴിഞ്ഞ ജൂലൈ മുതല്‍ ഇതുവരെ കീഴടങ്ങിയ നക്‌സലുകളുടെ എണ്ണം നൂറ്റി അറുപതോളം ആയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.