ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന്‌ അദ്ധ്യാപകന്‍

Tuesday 4 October 2011 4:01 pm IST

തിരുവനന്തപുരം: തന്നെ ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന്‌ വാളകത്ത്‌ ആക്രമണത്തിനിരയായ അദ്ധ്യാപകന്‍ കൃഷ്ണകുമാര്‍. ഓര്‍മ്മ വരുമ്പോള്‍ എല്ലാം തുറന്ന്‌ പറയുമെന്നും അദ്ദേഹം പറഞ്ഞു. എക്സറേ പരിശോധനക്കായി തീവ്രപരിചരണ വിഭാഗത്തില്‍നിന്ന്‌ പുറത്തേക്ക്‌ ഇറക്കിയപ്പോഴാണ്‌ കൃഷ്ണകുമാര്‍ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത്‌.
അതേസമയം കൃഷ്ണകുമാര്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ എ.എം. അഷറഫിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ്‌ അന്വേഷണ സംഘത്തിന്‌ കൈമാറി. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി ഒന്നിലെത്തിയ കൊട്ടാരക്കര എസ്‌ഐ പകര്‍പ്പ്‌ കൈപ്പറ്റുകയായിരുന്നു.
സംഭവദിവസം താന്‍ കടയ്ക്കലോ, നിലമേലോ പോയിട്ടില്ല. സ്വന്തം കാറില്‍ സഞ്ചരിക്കുമ്പോഴാ യിരുന്നു നാലു പേരടങ്ങുന്ന സംഘമാണ്‌ ആക്രമിച്ചത്‌. ബാലകൃഷ്ണപിള്ളക്കും സ്കൂള്‍ മാനേജ്മെന്റിനും തന്നോട്‌ വിരോധമുണ്ടായിരു ന്നതായും കൃഷ്ണകുമാര്‍ മജിസ്ട്രേട്ടിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌.