തിരുവനന്തപുരം: വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും പരാമ്പരാഗത തൊഴില്‍ സംരക്ഷണത്തിനുമായി കേന്ദ്രത്തില്‍ ആര്‍ട്ടിസാന്‍സ് മന്ത്രാലയം സ്ഥാപിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കേരള വിശ്വകര്‍മ്മസഭയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
ആര്‍ട്ടിസാന്‍സ് മന്ത്രാലയം സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെടാന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ബിജെപി കോര്‍കമ്മിറ്റിയില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശ്വകര്‍മ്മസഭാ നേതാക്കന്മാരുമായി ചര്‍ച്ച ചെയ്യാന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ 17 പൊതു അവധിയായി പ്രഖ്യാപിക്കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ക്ഷേത്രങ്ങളുടെ ഭൂമിപൂജ തുടങ്ങി കെട്ടിട നമിര്മ്മാണം, വിഗ്രഹ നിര്‍മ്മാണം വരെ നടത്തുന്ന വിശ്വകര്‍മ്മജരെ എന്തുകൊണ്ടാണ് ദേവസ്വം ബോര്‍ഡുകളില്‍ പരിഗണിക്കാത്തത്.
എല്ലാ ദേവസ്വം ബോര്‍ഡുകളിലും വിശ്വകര്‍മ്മജരുടെ പ്രാതിനിധ്യം ഉണ്ടാകണമെന്ന് ബിജെപി സര്ക്കാരിനോടാവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു എംഎല്‍എ പോലും ഇല്ലാത്ത ഏക പ്രസ്ഥാനമാണ് വിശ്വകര്‍മ്മ സഭ. വരും നാളുകളില്‍ ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താന്‍ ഈ സമ്മേളനം കൊണ്ട് കഴിയണം. അടുത്ത വര്‍ഷത്തെ സമ്മേളനത്തില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഭാരവാഹികള്‍ക്ക് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: