തൃശൂര്‍: ‘കൊല്ലരുത്’ എന്ന സന്ദേശവുമായി കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന ‘മാ നിഷാദ’ യാത്രയുടെ ഉദ്ഘാടനം നാളെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് നിര്‍വഹിക്കും.
തൃശൂരിലെ തോപ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാലിനു നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സ്വാമി ഗഭീരാനന്ദ, കാളത്തോട് മഹല്ല് ഖത്തീബ് ഹഫീസ് ഹബീബുല്‍ കാസിമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മേയര്‍ രാജന് പല്ലന് അധ്യക്ഷനാകുന്ന സമ്മേളനത്തില്‍ ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഈ മാസം 25 ന് കാസര്‍കോടുനിന്ന് ആരംഭിക്കുന്ന യാത്ര കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിനാണു തിരുവനന്തപുരത്തു സമാപിക്കുക. യാത്രയുടെ വിളംബരവുമായുള്ള സൈക്കിള്‍ റാലി നാളെ 3.30 ന് തൃശൂര്‍ തെക്കേഗോപുരനടയില്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് ഫഌഗ് ഓഫ് ചെയ്യും. ഹാന്‍ഡില്‍ ഇല്ലാതെ ഒറ്റച്ചക്രം മാത്രമുള്ള സൈക്കിളിലെ അഭ്യാസവും ഉണ്ടാകും.2003 മുതല്‍ 2013 വരെ പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 75,455 പേരാണ്. റോഡപകടങ്ങളില്‍ മരിച്ചത് 40,905 പേരാണെങ്കില്‍ കൊല്ലപ്പെട്ടതു 4,759 പേരാണ്. 5,925 പേരെ കാണാതായിട്ടുമുണ്ട്. ഈ കണക്കുകളാണ് യാത്ര നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ഫാ. ഡേവിസ് ചിറമ്മല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: