ശരിയായ യോഗിയുടെ, ജ്ഞാനിയുടെ, കണ്ണുകള്‍ നോക്കിയാലറിയാം അവയുടെ പ്രതേ്യകത. ആ നോട്ടം തന്നെ തുളച്ചു കയറുന്നതാണ്. എക്സ്റേപോലെ. നമ്മുടെ വേഷത്തിനോ ശരീരത്തിനോ മനസ്സിലെ അപ്പോഴത്തെ വിചാരത്തിനോ അവരുടെ കാഴ്ചയ്ക്കു മറ സൃഷ്ടിക്കാന്‍ കഴിയില്ല. അവര്‍ക്കതെല്ലാം കാണാം. ഒപ്പംതന്നെ അവ സത്യമല്ലെന്നുമറിയാം. അവര്‍ കാണുന്നതു നമ്മുടെ അനശ്വരചൈതന്യത്തെയാണ്. അനന്തഃസത്തയെയാണ്. നമ്മുടെ അഹങ്കാരത്തെയല്ല അതിനുമപ്പുറമുള്ള ആത്മസ്വരൂപത്തെയാണവര്‍ കാണുന്നത്. നാടകം കാണുമ്പോള്‍ ഒപ്പം വേദിയും കാണാന്‍ വിട്ടുപോകുന്നവരല്ല അവര്‍. അതുകൊണ്ടു നാടകത്തെ നാടകമെന്ന തിരിച്ചറിവോടെയാണവര് കാണുന്നത് അതു സത്യമെന്നു വിചാരിക്കുന്നില്ല. ആളൊഴിഞ്ഞാലും അരങ്ങവശേഷിക്കുമെന്നവര് കാണുന്നു. രംഗവേദിയുമായി താനറിയാതെ താദാത്മ്യം പ്രാപിക്കാത്തതുകൊണ്ടു നമ്മെക്കാള്‍ നന്നായി ഈ ലോകനാടകം ആസ്വാദിക്കാനും അവര്‍ക്കു കഴിയുന്നു.
– മാതാ അമൃതാനന്ദമയി ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: