ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര: 36 മരണം

Sunday 21 May 2017 3:07 am IST

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലും പരിസര പ്രദേശങ്ങളിലുമായി നടന്ന സ്‌ഫോടന പരമ്പരകളില്‍ 36 പേര്‍ കൊല്ലപ്പെട്ടു. തീര്‍ത്ഥാടന കേന്ദ്രമായ ഖസീമിയയില്‍ നടന്ന സ്‌ഫോടനത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഖസീമിയായുടെ വടക്കന്‍ ജില്ലയായ ഷീറ്റില്‍ നടന്ന ആക്രമണത്തില്‍ മാത്രം പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഇറാഖി പൊലീസ് അധികൃതര്‍ പറഞ്ഞു. ഒരു ചാവേര്‍ പോരാളി സ്‌ഫോടനവസ്തുക്കളടങ്ങിയ കാറുമായി സുരക്ഷാ ചെക്ക്‌പോസ്റ്റ് കടന്ന് പോയതിന് പിന്നാലെ മൂന്ന് ബോംബുകളാണ് ജില്ലയുടെ പല ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.