ശബരിറെയില്‍: ഉദ്യോഗസ്ഥരെ ഭൂവുടമകള്‍ തടഞ്ഞുവശബരിറെയില്‍: ഉദ്യോഗസ്ഥരെ ഭൂവുടമകള്‍ തടഞ്ഞുവച്ചു

Tuesday 4 October 2011 10:41 pm IST

കാലടി: അങ്കമാലി- ശബരി റെയില്‍വേ ലൈനിനുവേണ്ടി 2008 മുതല്‍ ഭൂമിയുടേയും വീടിന്റേയും ആധാരവും രേഖകളും കൈമാറിയ കാഞ്ഞൂര്‍ വടക്കുംഭാഗം വില്ലേജിലെ ഭൂവുടമകള്‍ സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥരേയും, റവന്യു ഉദ്യോഗസ്ഥരെയും തടഞ്ഞുവച്ച്‌ പ്രതിഷേധം രേഖപ്പെടുത്തി. ശ്രീമൂലനഗരം രജിസ്ട്രാര്‍ ഓഫീസിലാണ്‌ ജനങ്ങളുടെ പ്രതിഷേധസമരം നടന്നത്‌. വര്‍ഷങ്ങളായി സ്ഥലവും വീടും വിട്ട്നല്‍കാന്‍ തയ്യാറായ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ഒന്നോരണ്ടോ ആധാരങ്ങള്‍ ഇടവിട്ട്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈരീതിയിലാണ്‌ കാര്യങ്ങള്‍ പോകുന്നതെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്ഥലം ഏറ്റെടുക്കില്ല എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്‌. സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായവരുടെ ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി നിലവില്‍ കേസിനും പോകേണ്ട സ്ഥിതിയാണ്‌ ഇപ്പോള്‍ ഉള്ളത്‌. കോടതിയില്‍ പോയി വിധിസമ്പാദിച്ചവരുടെ ഭൂമിയാണ്‌ ഇപ്പോള്‍ ഏറ്റെടുക്കുന്നത്‌. ഭൂമി ഏറ്റെടുക്കാന്‍ ഫണ്ടില്ല എന്ന ന്യായം കേസിനുപോയി വിധി വരുമ്പോള്‍ ഇല്ലാതാവുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ ജൂലായ്‌ 19ന്‌ റെയില്‍വേ ബോര്‍ഡ്‌ കാലടി പാലം വരെയുള്ള ഭൂമി ഏറ്റെടുക്കാന്‍ 32 കോടി അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ റെയില്‍വേ പറയുന്നത്‌ 2008ല്‍ പ്രഖ്യാപിച്ച സ്ഥവില കൂടുതലാണെന്നും അത്‌ പുനപരിശോധിക്കണമെന്നുമാണ്‌. 2008ല്‍ പ്രഖ്യാപിച്ച വിലപോലും കൂടുതലാണ്‌ എന്ന്‌ പറഞ്ഞ്‌ ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന റെയില്‍വേയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ്‌ ജനങ്ങള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്‌. ഇത്‌ സൂചന മാത്രമാണെന്നും അതിശക്തമായ സമരം ഇനി ഏറ്റെടുത്ത്‌ നടക്കുമെന്നും പ്രതിഷേധ സമരം സംഘടിപ്പിച്ച ഭൂവുടമകള്‍ പറഞ്ഞു. സമരത്തില്‍ ടോണി ആലുക്ക ഷംസുദ്ദീന്‍, ജോണി മേനാച്ചേരി, ദിലീപ്‌ ജോണി, എന്നിവര്‍ നേതൃത്വം നല്‍കി. സ്ഥലവും വീട്ടും ഉടന്‍ ഏറ്റെടുക്കണമെന്നും, ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധസമരത്തിലൂടെ ജനങ്ങള്‍ അധികാരികളോട്‌ അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.