കൊച്ചി: ഐഡിയ സെല്ലുലാറിന്റെ പ്രീപെയ്ഡ് റീചാര്‍ജുകള്‍ കേരളത്തിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയും ഇനി ലഭിക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പങ്കാളിത്ത സംരംഭം. കേരളത്തിലെ 1505 കമ്പ്യൂട്ടര്‍വല്‍കൃത പോസ്റ്റ് ഓഫീസുകളില്‍ നിന്ന് പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ക്കുള്ള റീചാര്‍ജുകള്‍ വാങ്ങാമെന്ന് ഐഡിയ സെല്ലുലാര്‍ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനു വര്‍ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: