പാലക്കാട്: എബിവിപി സംസ്ഥാന കണ്വെന്ഷന് ഇന്ന് പാലക്കാട് താരേക്കാട് ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി ഒ. നിധീഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദഗ്ധര്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ നടക്കും.
കണ്‍വെന്‍ഷനു മുന്നോടിയായി നടന്ന പൊതുസമ്മേളനം എബിവിപി ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എന്‍.രവികുമാര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം പച്ചയായ വര്‍ഗീയ ധ്രുവീകരണമാണ് നടക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലൗജിഹാദ് പോലുള്ള സാമൂഹ്യ വിപത്തുകള്‍ വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് വിഭാഗ് കണ്‍വീനര്‍ എ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ എന്‍. കെ രജിനകൃഷ്ണന് അധ്യക്ഷത വഹിച്ചു. എസ്. ശ്രീജിത്, സന്ദീപ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: