തിരുവനന്തപുരം: ബിജെപിയുടെ കലാ സാംസ്കാരിക വിഭാഗം സിനിമ-നാടക-ടെലിവിഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത കലാ സാംസ്കാരിക പരിപാടി ഉണര്വിന് തുടക്കമായി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് ഉണര്‍വിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു. ഉണര്‍വ് പോലുള്ള പദ്ധതികള്‍ ഭാരതത്തിന്റെ പാരമ്പര്യവും സാംസ്കാരവും നില നിര്‍ത്തുന്നതിനും സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരവും, സാംസ്കാരിക ബോധവും വളര്‍ത്തുന്നതിന് ഉണര്വിന് സാധിക്കും. സിനിമയിലൂടെയും നാടകത്തിലൂടെയും അവ പ്രചരിപ്പിക്കാനാകും. സിനിമ-നാടക- ടെലിവിഷന്‍ രംഗങ്ങളിലെ പ്രശ്നങ്ങളില്‍ ഇടപെടാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും സെല്ലിന് സാധിക്കണം. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടും ഇന്ത്യയുടെ പാരമ്പര്യത്തിലൂന്നിയുള്ള വിശ്വാസങ്ങളോടും അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരാണ്. അവരെ സാംസ്കാരിക-സാമൂഹിക രംഗത്ത് കൂടുതല്‍ സജീവമാക്കാന്‍ ഇത്തരം പദ്ധതിയിലൂടെ സാധിക്കും.
കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം. അടുത്ത പഞ്ചായത്ത്- നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ സാന്നിദ്ധ്യം അറിയിക്കണം. ബിജെപിക്ക് ഇന്ന് വലിയ സംഘടന ശക്തിയുണ്ട്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പ്രശ്നങ്ങള്‍ മനസിലാക്കുന്ന, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉണര്‍വ് പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. സാംസ്കാരിക സെല്ലിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായ സംഘടിപ്പിച്ച ചിത്രരജന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു.
സംസ്ഥാനത്തെ സിനിമ-നാടക- ടെലിവിഷന്‍ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് സെല്‍ തയ്യാറാക്കിയ നിവേദനം സംഘാടകസമിതി ചെയര്മാന് വിജി തമ്പി മന്ത്രിക്ക് സമര്‍പ്പിച്ചു. സെല്‍ കണ്‍വീനര്‍ ഗോപന് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, രഞ്ചിത്ത് കാര്ത്തികേയന്, കല്ലിയൂര്‍ ശശി, മധു ഇറവന്‍കര, ദിനേശ് പണിക്കര്‍, ബി.ഗോപാലകൃഷ്ണന്, ശ്രീകുമാര്‍ ആരൂക്കുറ്റി, കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: