തോമസ്‌ വധം: ഒരാള്‍കൂടി പിടിയില്‍

Tuesday 4 October 2011 11:02 pm IST

അങ്കമാലി: മൂക്കന്നൂരിലെ കര്‍ഷക കോണ്‍ഗ്രസ്സ്‌ നേതാവ്‌ തോമസിനെ വധിച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍കൂടി പിടിയിലായി. തൃശൂര്‍ ആനന്ദപുരം വള്ളിവട്ടം വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ മക്കു രജീഷ്‌ എന്ന്‌ വിളിക്കുന്ന രജീഷിനെയാണ്‌ പുതുക്കാട്‌ വച്ച്‌ പിടിക്കൂടിയത്‌. തോമസിനെ വധിച്ച ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച തൊപ്പിക്കിളിയെന്നു വിളിക്കുന്ന സിജുവിന്റെ അടുത്ത കൂട്ടാളിയാണ്‌ പിടിയിലായ മക്കു രജീഷ്‌. തോമസിനെ വധിക്കുന്നതിന്റെ തലേന്നാണ്‌ തൃശൂര്‍ സംഘത്തില്‍പ്പെട്ട ആനന്ദപുരത്തുള്ള രജീഷിനെയും അജിത്തിനെയും കാറില്‍ കയറ്റി എടലക്കാട്‌ എത്തിച്ചത്‌. പിന്നീട്‌ തൊപ്പിക്കിളി അങ്കമാലിയിലുള്ള ഒരു ഹോട്ടലില്‍ തങ്ങിയാണ്‌ കൊലപാതകം ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കിയത്‌. പിന്നീട്‌ ഓപ്പറേഷന്‍ കഴിഞ്ഞ്‌ പെരുമ്പാവൂരിലെത്തിയ നെല്ലായിലുള്ള ഈ സംഘത്തെ സിജുവാണ്‌ കാറില്‍ ആനന്ദപുരത്ത്‌ കൊണ്ടുപോയി എത്തിച്ചത്‌. കൊലപാതം ഏറ്റെടുക്കാന്‍ തൊപ്പിക്കിളി നാലുപേരെ ഏര്‍പ്പെടുത്തുമെന്ന്‌ പറഞ്ഞതിനാല്‍ ഇവര്‍ സ്ഥലത്ത്‌ തന്നെ തങ്ങുകയും ചെയ്തു. പിന്നീട്‌ പോലീസ്‌ കേസ്‌ അന്വേഷിച്ച്‌ മറ്റു പ്രതികളെ പിടിക്കൂടിയത്‌ അറിഞ്ഞ്‌ ഇവര്‍ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ്‌ തിരികെ നാട്ടിലെത്തിയപ്പോഴാണ്‌ രജീഷ്‌ പിടിയിലായത്‌. ഇപ്പോള്‍ പിടിയിലായ മക്കു രജീഷിന്റെ പേരില്‍ ഈ വര്‍ഷം ആദ്യം ചേര്‍പ്പ്‌ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത്‌ എട്ടുമനയില്‍ സുരേഷ്‌ എന്നയാളെ കൊലപ്പെടുത്തുകയും ജാമ്യത്തില്‍ ഇറങ്ങി രണ്ട്‌ ക്വട്ടേഷന്‍ കേസുകള്‍ പുതുക്കാട്‌ സ്റ്റേഷന്‍ പരിധിയില്‍ ചെയ്തിട്ടുണ്ട്‌. തോമസിനെ വധിച്ചതിനുശേഷം രജീഷും അജിത്തും ഉള്‍പ്പെട്ട സംഘം ഉത്രാട ദിവസം സിനീഷ്‌ എന്നയാളുടെ തല തല്ലിപ്പൊളിച്ചതിന്‌ കേസ്സുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.