ഇന്ന്‌ വിജയദശമി: അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച്‌ ആയിരങ്ങള്‍

Thursday 6 October 2011 12:50 pm IST

കോച്ചി: ഇന്ന്‌ വിജയദശമി. അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച്‌ ആയിരക്കണക്കിന്‌ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും സാംസികാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ്‌ നടന്നിരുന്നു. സരസ്വതി ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.
കോട്ടയം പനച്ചിക്കാട്‌ ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്‌ എന്നിവിടങ്ങളില്‍ വന്‍തിരക്കാണ്‌ അനുഭവപ്പെട്ടത്‌. പുലര്‍ച്ചെ നാലു മണി മുതലാണ്‌ തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭം ആരംഭിച്ചത്‌. കൃഷ്ണ ശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതീ മണ്ഡപത്തില്‍ സാംസ്കാരിക നായകരുമാണ്‌ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം പകര്‍ന്നത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.