ഉപാധികള്‍

Saturday 20 September 2014 8:46 pm IST

ഭഗവാന്റെ സ്‌നേഹമാകുന്ന ജ്വാലയില്‍ നിന്റെ ആഗ്രഹങ്ങളെ ഹോമിച്ചാലും. ഭഗവാന്റെ സ്‌നേഹത്തിന്റെ മാധുര്യം നിന്റെ അന്തര്‍സംഘഷങ്ങളെയെല്ലാം അലിയിച്ചു കളയുകയും നിന്റെ മനസ്സിനെ കീഴടക്കി വിജയിയാകുകയും ചെയ്യും നീ എന്റെടുത്ത് വരുന്നത് നിന്റെ ആഗ്രഹങ്ങളെ സഫലീകൃതമാക്കാനാണ്. ഞാന്‍ അവയെ പൂര്‍ത്തീകരിക്കാന്‍ തുടങ്ങുമ്പോഴാണ് അവയുടെ നശ്വരതയെ കുറിച്ച് നിനക്ക് ജ്ഞാനമുണ്ടാകുന്നത്. ആഗ്രഹങ്ങളില്‍നിന്നും നീ വിമുക്തി നേടുന്നു. ഒരാഗ്രഹത്തില്‍ നിന്നും മറ്റൊരാഗ്രഹം ജനിക്കുന്നു എന്ന് നീ തിരിച്ചറിയുന്നു. നിന്റെ വൃഥകളെ മൂലകാരണം ഈ ആഗ്രഹങ്ങളാണ്. പക്ഷേ, ചിലപ്പോള്‍ ഈ ദുഃഖങ്ങളെല്ലാം എന്റെടുത്തെത്താനും എന്നെ അറിയാനും എന്റെ സ്‌നേഹത്തില്‍ മുഴുകാനുമുള്ള ഉപാധികള്‍ മാത്രം. എന്റെ ആഗ്രഹം, നിന്റെ ആഗ്രഹങ്ങളെല്ലാം നിറവേറ്റി അവയെല്ലാത്തിനെയും ഉന്മൂലനാശം ചെയ്ത്, അവയുടെ ബന്ധനത്തില്‍ നിന്നും നിന്നെ സ്വതന്ത്രയാക്കാനാണ് ഭഗവാന്റെ സ്‌നേഹമാകുന്ന ജ്വാലയില്‍ നിന്റെ ആഗ്രഹങ്ങളെ ഹോമിച്ചാലും. ഭഗവാന്റെ സ്‌നേഹത്തിന്റെ മാധുര്യം നിന്റെ അന്തര്‍സംഘഷങ്ങളെയെല്ലാം അലിയിച്ചു കളയുകയും നിന്റെ മനസ്സിനെ കീഴടക്കി വിജയിയാകുകയും ചെയ്യും. ആ സ്‌നേഹം നിന്റെ ഹൃദയത്തെ ആവരണം ചെയ്ത് അഹന്തയെ നശിപ്പിക്കും. എല്ലാത്തിനും ഉപരി, നിന്നെ പ്രേമസ്വരൂപയാക്കി പരിവര്‍ത്തനം ചെയ്യുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.