ചങ്ങനാശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചേറ്റുവാങ്കല് ഗുഡ്ഹോപ്പ് റോഡില്‍ സ്വകാര്യ വ്യക്തി കയ്യേറി കല്ലുകള്‍ നിരത്തി വച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയ ഭാഗം പഞ്ചായത്ത് അംഗങ്ങളുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി. മാടപ്പള്ളി പഞ്ചായത്തിലെ ആസ്തി നമ്പരിലുള്ള വഴിയായിരുന്നു സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയത്. വര്‍ഷങ്ങളായി കര്‍ഷകരും വിദ്യാര്‍ത്ഥികളുമടക്കം നൂറ് കണക്കിന് ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വഴിയാണ് സ്വകാര്യ വ്യക്തി യാത്രതടസ്സപ്പെടുത്തി സ്വന്തമാക്കി വെച്ചിരുന്നത്. ഈ വഴിയാണ് ഇപ്പോള്‍ നാട്ടുകരുടെ നിരന്തരമായ ഇടപെടീലിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് തുറന്ന് കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: