36.46 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

Saturday 20 September 2014 9:35 pm IST

കൊച്ചി: നാളികേര ടെക്‌നോളജി മിഷന്‍ പദ്ധതിയില്‍, 36.46 കോടി രൂപയുടെ 27 പ്രോജക്ടുകള്‍ക്ക് അനുമതി. ഇതിന് 6.61 കോടി രൂപയുടെ സബ്‌സിഡി അനുവദിച്ചു. 26000 ലിറ്റര്‍ നീര പ്രതിദിനം സംസ്‌കരിച്ചെടുക്കാന്‍ ശേഷിയുള്ള മൂന്ന് നീര പ്രൊജക്ടുകളും 1,60,000 നാളികേരം ദിവസേന സംസ്‌കരിച്ചെടുക്കാന്‍ ശേഷിയുള്ള ആറു ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്കും 15000 നാളികേരം ദിവസേന സംസ്‌കരിച്ചെടുക്കാവുന്ന രണ്ടു വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റുകള്‍ക്കും ദിവസേന 20000 നാളികേരത്തില്‍ നിന്നുള്ള കരിക്കിന്‍വെള്ളം സംസ്‌കരിച്ച് പാക്ക് ചെയ്ത് സൂക്ഷിക്കാവുന്ന 2 യൂണിറ്റുകള്‍ക്കും പ്രതിദിനം 46 മെട്രിക് ടണ്‍ ചിരട്ട സംസ്‌കരിച്ചെടുക്കാന്‍ ശേഷിയുള്ള മൂന്ന് യൂണിറ്റുകള്‍ക്കും 43.60 ലക്ഷം നാളികേരം പ്രതിവര്‍ഷം സംസ്‌കരിച്ചെടുക്കാന്‍ ശേഷിയുള്ള നാല് കൊപ്ര/ഉണ്ടകൊപ്ര യൂണിറ്റുകള്‍ക്കും 40000 നാളികേരം ദിവസേന സംസ്‌കരിച്ചെടുക്കാവുന്ന ഒരു ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രൊസ്സസിംഗ് യൂണിറ്റിനുമാണ് അനുമതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.