കെഎസ്ആര്‍ടിസി പുതിയ സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിക്കുന്നു

Saturday 20 September 2014 10:16 pm IST

ചങ്ങനാശേരി: പട്ടണത്തേയും സമീപ പഞ്ചായത്ത് പ്രദേശങ്ങളേയും ബന്ധപ്പെടുത്തി കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിക്കുന്നു. വാഹനസൗകര്യം മതിയായി എത്തപ്പെടാത്ത പ്രദേശങ്ങള്‍ക്ക് സഹായകരമാകുന്ന രൂപത്തിലാണ് സര്‍ക്കുലര്‍ സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. ചങ്ങനാശേരിയില്‍ നിന്നും മുക്കാട്ടുപടി, നാലുകോടി, കൊച്ചുപള്ളി, കോട്ടമുറി, ആശാരിമുക്ക്, എന്‍.ഇ.എസ് ബ്ലോക്ക്, പുന്നക്കുന്ന്, തെങ്ങണ, നാല്‍ക്കവല, പൊട്ടശ്ശേരി, ഫാത്തിമാപുരം, പെരുന്ന ബസ്റ്റാന്റ്, മനയ്ക്കച്ചിറ, പുഴവാത്, റവന്യൂ ടവര്‍, മതുമൂല, പാലാത്രച്ചിറ, വടക്കേക്കര, ചെത്തിപ്പുഴക്കടവ്, ആനന്ദാശ്രമം, കുരിശുംമൂട്, പാത്തിക്കമുക്ക്, ചീരഞ്ചിറ, കണ്ണന്‍ചിറ, ഞാലിയാകുഴി തുടങ്ങിയ കേന്ദ്രങ്ങളിലൂടെയാണ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ 6.45ന് തുടങ്ങി വൈകിട്ട് 8 മണിക്ക് അവസാനിക്കുന്ന തരത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. 22 മുതലാണ് സര്‍വ്വീസ് നടത്തുന്നത്. ആദ്യസര്‍വ്വീസിന്റെ ഉദ്ഘാടനം ചങ്ങനാശേരിയില്‍ സി.എഫ്. തോമസ് എംഎല്‍എ നിര്‍വ്വഹിക്കും. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സണ്ണിതോമസ് അദ്ധ്യക്ഷത വഹിക്കും. കെഎസ്ആര്‍ടിസി ബസ് പാസഞ്ചേഴ്‌സ് ഫോറം, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രഥമ സര്‍ക്കുലര്‍ സര്‍വ്വീസിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.