കാലടി: കാലടി ശ്രീശങ്കരാചാര്യ പാലത്തിന്റെ തകര്‍ച്ചയിലും സമാന്തരപാലം നിര്‍മ്മിക്കാത്തതിലും പ്രതിഷേധിച്ച് ബിജെപി കാലടിയില്‍ ഹര്‍ത്താല്‍ നടത്തി.
തുടര്‍ന്ന് കാലടി ടൗണില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ബിജെപി നേതാക്കളായ ശശി തറനിലം, രാധാകൃഷ്ണന് മറ്റൂര്‍, സലീഷ് ചെമ്മണ്ണൂര്‍, അജി പുതുകുളങ്ങര, ബസിത് കുമാര്‍, പി.സി. ബിജു, അരുണ്‍ലാല്‍, ബിഎംഎസ് മേഖലാ പ്രസിഡന്റ് ടി.എസ്. ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്കി. ചൊവ്വാഴ്ച കാലടിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തും.
തകര്‍ന്ന പാലം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: