കാശ്മീരില്‍ ഭീകരരെ സൈന്യം വധിച്ചു

Monday 27 June 2011 1:42 pm IST

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്‌ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട്‌ സൈനികര്‍ക്ക്‌ പരിക്കേറ്റു. പുല്‍വാമ ജില്ലയില്‍ ഇന്ന്‌ രാവിലെയാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്‌. കൊല്ലപ്പെട്ടവരില്‍ ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും ഉള്‍പ്പെടുന്നു.