വാളകം ആക്രമണം: അധ്യാപകന്‍ വീണ്ടും മൊഴിമാറ്റി

Thursday 6 October 2011 4:18 pm IST

തിരുവനന്തപുരം: വാളകത്ത്‌ ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാര്‍ വീണ്ടും മൊഴിമാറ്റി. ആക്രമിക്കപ്പെട്ട ദിവസം താന്‍ കടക്കല്‍ പോയിരുന്നുവെന്ന്‌ കൃഷ്ണകുമാര്‍ ഇന്ന്‌ പോലീസിന്‌ മൊഴി നല്‍കി. അധ്യാപകന്റെ മൊഴിയിലെ വൈരുദ്ധ്യമാണ്‌ വീണ്ടും ചോദ്യം ചെയ്യലിനിടയാക്കിയത്‌.
രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്‌. നിര്‍ണായക വിവരങ്ങള്‍ അധ്യാപകനില്‍ നിന്നും ലഭിച്ചതായാണ്‌ വിവരം. നേരത്തെ പോലീസ്‌ ചോദ്യം ചെയ്തപ്പോള്‍ താന്‍ സംഭവ ദിവസം കടക്കല്‍ പോയിട്ടില്ലെന്ന്‌ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ജ്യോത്സന്‍ ശ്രീകുമാറും, ഭാര്യ ഗീതയും അധ്യാപകന്‍ കടക്കല്‍ ചെന്നതായി പോലീസിന്‌ മൊഴി നല്‍കിയതാണ്‌ വീണ്ടും മൊഴിയെടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്‌.