എം.സി. പോളിന് ആദരം

Sunday 21 September 2014 6:28 pm IST

കൊച്ചി: കാലിത്തീറ്റ വ്യവസായത്തിനു നാലു പതിറ്റാണ്ടായി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഇരിങ്ങാലക്കുടയിലെ കെഎസ്ഇ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.സി. പോളിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദരിച്ചു. കാലിത്തീറ്റ ഉത്പാദകരുടെ ദേശീയ സംഘടനയായ കോമ്പൗണ്ട് ലൈവ് സ്റ്റോക്ക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഇന്ത്യയുടെ (ക്ലഫ്മ) വാര്‍ഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ആദരം. ക്ലഫ്മ ചെയര്‍മാന്‍ ഡോ. ദിനേഷ് ഭോസ്‌ലേ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജ്യത്തെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്. സ്വാമിനാഥന്‍ മുഖ്യാതിഥിയായിരുന്നു. മൃഗഭക്ഷ്യമേഖലയ്ക്കു സംഭാവനകള്‍ നല്‍കിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആനിമല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫിസിയോളജി റിട്ട. ഡയറക്ടര്‍ ഡോ. സി.എസ്. പ്രസാദ്, പുതുച്ചേരി വെറ്ററിനറി കോളേജ് ഡീന്‍ ഡോ. ഡി.വി. റെഡ്ഡി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യുക്കേഷന്‍ ഫിഷ് ന്യൂട്രീഷ്യന്‍ വകുപ്പു മേധാവി ഡോ. എം.പി. സാഹു എന്നിവരെയും ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. പരിപാടിയുടെ സംഘാടകസമിതി കണ്‍വീനറും കെഎസ്ഇ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജരുമായ ആനന്ദ് മേനോന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.