കോഴിക്കോട്: ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന 17-ാമത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഹാന്‍ഡ്ബോള്‍ ടീമിലേക്ക് കേരളസ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനി ടിന്റു എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു.
സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ലത അജിത്തിന്റെകീഴില് കഴിഞ്ഞ 3 വര്‍ഷമായി പരിശീലനം നടത്തിവരുന്നു. കണ്ണൂര്‍ ജില്ലയിലെ പൊന്നുംപാറ എബ്രഹാമിന്റെയും ഷേര്‍ളിയുടേയും മൂത്ത മകളായടിന്റു പ്രൊവിഡന്സ്കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: