നെടുമ്പാശ്ശേരി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. ഒരു കിലോ സ്വര്‍ണമാണ് ഇന്നലെ പിടികൂടിയത്. പുലര്‍ച്ചെ ഷാര്‍ജയില്‍നിന്നും എത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരന് കണ്ണൂര്‍ സ്വദേശി സജീറിന്റെ പക്കല്നിന്നുമാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. പാന്റ്സിന്റെ ഹുക്കുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം കടത്തിയത്. തിരിച്ചറിയാതിരിക്കാന്‍ റോഡിയം പൂശിയിരുന്നു. 40 ഹുക്കുകളായിട്ടാണ് സ്വര്‍ണക്കടത്ത്. കഴിഞ്ഞ ദിവസം ബാഗിന്റെ ബീഡില്‍ കടത്തിയ സ്വര്‍ണം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: