കോട്ടയം: നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചവര്‍ക്ക് അത് പിരിച്ചെടുക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നികുതി വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് മഖ്യമന്ത്രി നയം വ്യക്തമാക്കിയത്.തീരുമാനമെടുത്തവര്‍ക്ക് അത് നടപ്പാക്കാനുമറിയാം. നികുതി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ആ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.
നികുതി വര്‍ദ്ധിപ്പിച്ച കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഭിന്നതയില്ല. ഭിന്നത ഉണ്ടാക്കാമെന്ന് ആരും കരുതേണ്ട. ഞങ്ങള്‍ ഒന്നിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കാര്യങ്ങള്‍ പറയുന്ന ഭാഷയില്‍ മാത്രമാണ് വ്യത്യാസം. തീരുമാനമെടുക്കുന്നത്. മുമ്പ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയത് പ്രതിപക്ഷത്തോട് ചോദിച്ചിട്ടല്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പറയാം. അത് സര്‍ക്കാര്‍ പരിഗണിക്കും. ഒരുകാര്യത്തിലും സര്‍ക്കാരിന് പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: