നീ ചികിത്സയ്ക്കായി ഭിഷഗ്വരന്റെ അടുത്ത് പോകുമ്പോള്‍ അദ്ദേഹത്തിന് നിന്റെ ചികിത്സയുടെ മുന്‍കാല ചരിത്രം മുഴുവനും അറിയാം. നിന്റെ രോഗലക്ഷണങ്ങള്‍ അദ്ദേഹത്തിന് അറിയുകയും അതനുസരിച്ച് രോഗം കണ്ടുപിടിച്ച് നിന്റെ ചികിത്സാക്രമം അദ്ദേഹം നിശ്ചയിക്കുകയും ചെയ്യുന്നു. നിന്റെ ചികിത്സയില്‍ മധുരമുള്ളതും കൈയ്പുള്ളതും ആയ ഔഷധങ്ങള്‍ ഉണ്ടായേയ്ക്കാം. ചികിത്സാക്രമം പൂര്‍ത്തിയാക്കാന്‍ രണ്ടുതരം ഔഷധങ്ങളും ഉപയോഗിക്കേണ്ടി വന്നേക്കാം. ഇതുപോലെ നീ നിന്റെ മുന്പില് ഈശ്വര സാക്ഷാത്കാരം നേടാന്‍ സഹായം അര്ത്ഥിച്ചുവരുമ്പോള് ഞാന്‍ നിന്റെ ആത്മീയ ഭിഷഗ്വരനായി മാറുന്നു.
നിന്റെ പൂര്വ്വജന്മങ്ങളിലെ കര്മ്മങ്ങളെക്കുറിച്ചെനിക്കറിയാം. നിന്റെ ഭയത്തേയും ഉത്കണ്ഠകളേയും കുറിച്ചെനിക്ക് ബോധമുണ്ട്. ഞാനും നിനക്ക് ചികിത്സാക്രമം നിശ്ചയിക്കുന്നു. പലവിധ ഔഷധങ്ങള്‍കൊണ്ട് ചില ഔഷധങ്ങള്‍ നിനക്ക് സഹിക്കാന്‍ പറ്റിയേയ്ക്കാം. മറ്റു ചിലവ നിന്നെ എന്റെ ചികിത്സ നിര്‍ത്താനായി പ്രേരിപ്പിച്ചേയ്ക്കാം. പക്ഷേ നീ ദുര്‍ബലത വെടിഞ്ഞ് ശക്തയായി കാണാന്‍, ഞാന്‍ ആഗ്രഹിക്കുന്നു. നീ ചികിത്സാക്രമം മുഴുവന്‍ പൂര്‍ത്തിയാക്കണം. എന്നാലേ ഞാന്‍ എന്റേത് എന്ന നിന്റെ രോഗം ശമിക്കുകയുള്ളൂ. നിന്റെ ഭയവും ഉത്കണ്ഠയും ഈശ്വരനോടുള്ള വിനയവും ശരണാഗതിയും ആയി പരിവര്‍ത്തനം ചെയ്യപ്പെടുകയുള്ളൂ. ജന്മ- ജന്മാന്തരങ്ങളിലും ആജീവാനന്തവും എന്റെ രോഗി ആകാതിരിക്കൂ. പുണ്യാത്മാക്കളായി ആരോഗ്യവാന്മാരായി നിങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടട്ടെ.
– സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: