ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയിലാണെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന് മുമ്പാകെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്രത്തിന് വേണ്ടി സത്യവാങ്മൂലം നല്കിയ വനംപരിസ്ഥിതി മന്ത്രാലയം സെക്രട്ടറി ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയിലാണെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റീസ് സ്വതന്ത്രര്‍ കുമാര്‍ പറഞ്ഞു.
അതേസമയം വിഷയത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ അന്തിമ വിജ്ഞാപനം വരുന്നത് വരെ നവംബര്‍ 13ന് ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നത് അല്ലേ നല്ലതെന്നും പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ചു കൂടെയെന്നും ട്രിബ്യൂണല്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: