രഞ്ജിത്ത് സിന്‍ഹയ്‌ക്കെതിരായ കേസ്‌: പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് രേഖകള്‍ കൈമാറാന്‍ ഉത്തരവ്

Monday 22 September 2014 3:51 pm IST

ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെയുള്ള കേസില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ സഹായം തേടി. ടുജി കേസിലെ പ്രതികളും കല്‍ക്കരി ഇടപാടില്‍ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നവരും രഞ്ജിത് സിന്‍ഹയുടെ വസതിയിലെത്തി കൂടിക്കാഴ്ച് നടത്തിയെന്നാണ് ആരോപണം. കേസില്‍ സിബിഐ ശേഖരിച്ച വിവരങ്ങളും, സിന്‍ഹയുടെ വസതിയിലെ സന്ദര്‍ശക ലിസ്റ്റും മറ്റ് രേഖകളും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിന് കൈമാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. സിബിഐ ഡയറക്ടറുടെ കൂടിക്കാഴ്ചയ്ക്ക് ടുജി കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതാവും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം നടത്തുന്നത്. അതേ സമയം ഏജന്‍സി അന്വേഷിച്ച ഒരു കേസിലും യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് രഞ്ജിത് സിന്‍ഹ കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.