വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Tuesday 23 September 2014 7:03 am IST

അമ്പലപ്പുഴ: കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡിലെ അമ്പതോളം വീട്ടമ്മമാരാണ് ഇന്നലെ രാവിലെ പഞ്ചായത്ത് ഉപരോധിച്ചത്. വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആറ് മാസമായി കുടിവെള്ളം കിട്ടാനില്ല. പല തവണ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടാകാതിരുന്നതാണ് ഉപരോധത്തിന് കാരണം. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ വാഹനത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പിരിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.