ഇഞ്ചിയോണ്‍: പുരുഷന്മാരുടെ ബാസ്ക്കറ്റ് ബോളില്‍ ഇന്ത്യന്‍ പുരുഷടീം പ്രാഥമിക റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്നലെ യോഗ്യതാ റൗണ്ടിലെ മൂന്നാം മത്സരത്തില്‍ കസാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ ജേതാക്കളാണ് ഇന്ത്യന്‍ ടീം. ഇന്ത്യയും കസാക്കിസ്ഥാനും അഞ്ച് പോയിന്റ് വീതം നേടിയെങ്കിലും മികച്ച പോയിന്റ് ശരാശരിയിലാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സൗദി അറേബ്യ, പാലസ്തീന് എന്നീ രാജ്യങ്ങളായിരുന്നു ഇന്ത്യക്കും കസാക്കിസ്ഥാനും പുറമെ ഈ ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പില്‍ ഇന്ത്യ സൗദി അറേബ്യയോടാണ് പരാജയപ്പെട്ടത്.
ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കരായി കസാക്കിസ്ഥാനും പ്രാഥമിക റൗണ്ടിലേക്ക് യോഗ്യത സ്വന്തമാക്കി. 80-61 എന്ന പോയിന്റിനാണ് ഇന്ത്യ കസാക്കിസ്ഥാനെതിരെ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ജോഗീന്ദര്‍ സിംഗ് 25 പോയിന്റുകള്‍ നേടി. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ഇയില്‍ ഇറാനും ഫിലിപ്പീന്‍സുമായാണ് ഇന്ത്യയുടെ മത്സരങ്ങള്‍. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഫിലിപ്പീന്‍സുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: