ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ നാടകീയതകള്‍ക്കൊടുവില്‍ ചൈനക്ക് ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം.
ലോക ചാമ്പ്യന്‍ ബിന്‍ബിന്‍ ഷാങ് അനുവദിച്ചതില്‍ കൂടുതല്‍ ഭാരമുള്ള തോക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നാം സ്ഥാനം നേടിയ ടീമിനെ ആദ്യം അധികൃതര്‍ അയോഗ്യരാക്കി. പിന്നീട് ടീം നല്കിയ അപ്പീല്‍ പരിഗണിച്ചാണ് അയോഗ്യത പിന്‍വലിച്ച് ടീമിന് സ്വര്‍ണം സമ്മാനിക്കാന്‍ തീരുമാനമായത്.
1253.8 പോയിന്റോടെയാണ് ബിന്ബിന്നിന് പുറമെ യി സില്ലിങ്ങും വു ല്യുസിയും അടങ്ങുന്ന ചൈനീസ് ടീം പുതിയ ലോക റെക്കോഡും ഗെയിംസ് റെക്കോഡും സൃഷ്ടിച്ചത്. 1253 പോയിന്റ് എന്ന ഒരു വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ചൈനീസ് ടീം മെച്ചപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: