തിരുവനന്തപുരം: 2013ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത എഴുത്തുകാരന് എം.ടി.വാസുദേവന്‍ നായര്‍ അര്‍ഹനായി. മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഒക്ടോബര്‍ 17ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ എംടിക്ക് ആറു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. എംടിയുടെ നിര്‍മാല്യത്തിന് 1974ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ഒരു വടക്കന്‍ വീരഗാഥ, കടവ്, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കടവിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്.
കഥ, തിരക്കഥ വിഭാഗങ്ങളിലും എം ടിക്ക് നിരവധി തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: