ന്യൂദല്‍ഹി: ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യയ്ക്ക് പിന്നാലെ ജെറ്റ് എയര്‍വെയ്സും.
സപ്റ്റംബര്‍ 19 ന് 20 ശതമാനം ടിക്കറ്റ് ഇളവ് നല്കി മൂന്നു ദിന ഓഫര്‍ എയര്‍ ഏഷ്യ പ്രഖ്യപിച്ചിരുന്നു. ഇതാണ് ജറ്റ് എയര്‍ വെയ്സും ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കാരണമായത്.
ജെറ്റ് എയര്‍ വെയ്സിന്റെ ഓഫറുകളനുസരിച്ച് ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിനു മുമ്പ് ബുക്കിംഗ് നടത്തുന്നവര്‍ക്ക് അടുത്ത വര്‍ഷം ജനുവരി 15 ന് ശേഷം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം.
കൊച്ചി-ബാംഗളൂര്‍ 908 രൂപ, ബാംഗളൂര്‍-കൊച്ചി 1,162 രൂപ, ബാംഗളൂര്‍- ചെന്നൈ 1,162 രൂപ, ചെന്നൈ- ബാംഗളൂര്‍ 1,107 രൂപ, ബാംഗളൂര്‍- ഗോവ 1,162 രൂപ, ഗോവ- ബാംഗളൂര്‍ 916 രൂപ, ബാംഗളൂര്‍- ജയ്പൂര്‍ 2,390 രൂപ എന്നിങ്ങനെയാണ് ഓഫര്‍ ചെയ്യുന്ന ടിക്കറ്റ് നിരക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: